24/06/2025
💚💚💚 വളരെയേറെപ്പേരുടെ നിരന്തരമായ പ്രാർത്ഥനയുടെയും ഈശ്വരനിയോഗത്താലുള്ള എൻ്റെ പ്രവർത്തിയുടെയും ഫലമായി, വർഷങ്ങളായി വേദനയുടെ ദുരിതത്തിലൂടെ നീങ്ങി സ്വന്തം കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 50 വയസ്സുള്ള സഹോദരി പൂർണ്ണ സൗഖ്യത്തിൻ്റ സന്തോഷത്തിൽ കഴിഞ്ഞ ദിവസം തിരിച്ചുപോയി. നടുവിന് വേദനകൊണ്ട് കസേരയിൽ പോലും ഇരിക്കാനാകാതെയാണ് ഇവിടെ കൊണ്ടുവന്നത്. പല ഡോക്ടർമാർ ഓപ്പറേഷൻ മാത്രമാണ് പ്രതിവിധി എന്ന് വിധിച്ച അവർ തിരിച്ചു പോകുമ്പോൾ, വർഷങ്ങളായി അലട്ടിയിരുന്ന കഠിനമായ ചുമയും ശ്വാസംമുട്ടും ഉൾപ്പെടെ മറ്റ് പല രോഗങ്ങൾ കൂടി സൗഖ്യപ്പെട്ട് ഒരു രോഗവുമില്ലാതെ, കണ്ണിൻ്റെ കാഴ്ചകൂടി വർദ്ധിപ്പിച്ചിരിക്കുന്നു.
👉 അതാണ് ജീവൻ്റെ വഴിയിലുള്ള ചികിത്സയുടെ പ്രത്യേകത. ആ ശരീരത്തിൽ പിന്നെ ഒരു രോഗവും ഉണ്ടാകില്ല.
കസേരയിൽ പോലും ഇരിക്കാൻ സാധിക്കാതിരുന്നവർ രണ്ടാം ദിവസം തന്നെ ഒന്നേകാൽ മണിക്കൂർ കസേരയിൽ ഇരുന്നു. 4-ാം ദിവസം മുതൽ സാധാരണ Toilete ഉപയോഗിക്കുന്ന രീതിയിൽ വന്നു. 11-ാം ദിവസം മുതൽ 3 ദിവസം ഓടുകയും മുറ്റമടിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ് 14-ാം ദിവസം തിരിച്ചു പോയത്.
ഇതിനിടയിൽ 4 ദിവസമായി, ഓട്ടോറിക്ഷ മറിഞ്ഞ് കൈപൊക്കുവാൻ സാധിക്കാതായ ഒരു പെൺകുട്ടിയും ഇവിടെ വന്ന് സുഖപ്പെട്ടു.
കഴിഞ്ഞ കുറച്ചുനാളായി ചികിത്സ നിർത്തിവച്ച് ഈ അറിവുകൾ അടുത്ത തലമുറയിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.
എങ്കിലും കഴിഞ്ഞ 4 മാസത്തിലേറെയായി അവരുടെ എല്ലാവരുടെയും നിർബന്ധപ്രകാരമാണ് സൗഖ്യ ശുശ്രൂഷയിലേയ്ക്ക് നീങ്ങിയത്. ഇപ്പോൾ അവരിലൂടെ മാത്രം ഇരുപത്തിമൂന്നോളം കേസുകൾ വിളിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഈ അറിവുകൾ അടുത്ത തലമുറയിലേയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനത്തിനാണ് ശ്രദ്ധ.
🙏