നമ്മുടെ തിരുവനന്തപുരം Trivians

Directions

നമ്മുടെ തിരുവനന്തപുരം Trivians തിരുവനന്തപുരം വാർത്തകൾ വിവരങ്ങൾ പങ്കുവക്കാനുള്ള ഒരു പൊതു ഇടം

27/08/2026
17/06/2026

*🔮സെൻസസ് 2027*

*🔖മൊബൈലിലൂടെ എങ്ങനെ സ്വന്തമായി വിവരങ്ങൾ നൽകാം?*

വരിനിൽക്കേണ്ട, ഉദ്യോഗസ്‌ഥരെ കാത്തിരിക്കേണ്ട! വെറും 5 ലളിതമായ ഘട്ടങ്ങളിലൂടെ സെൻസസ് വിവരങ്ങൾ നിങ്ങൾക്ക് തന്നെ ഓൺലൈനായി നൽകാം. എങ്ങനെയെന്ന് നോക്കാം

*🍄ഘട്ടം 1:*

*വെബ്സൈറ്റ് സന്ദർശിക്കുക✅*👇

നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ബ്രൗസർ ഓപ്പൺ ചെയ്യുക.

ഔദ്യോഗിക സെൻസസ് പോർട്ടലായ https://se.census.gov.in സന്ദർശിക്കുക.

ഹോം സ്ക്രീനിൽ നിന്ന് നിങ്ങളുടെ 'സംസ്‌ഥാനം' (State) തിരഞ്ഞെടുക്കുക.

*🍄ഘട്ടം രണ്ട്:*

*ലോഗിൻ ചെയ്യുക*✅

അടുത്ത സ്ക്രീനിൽ താഴെ പറയുന്ന വിവരങ്ങൾ നൽകുക:

* കുടുംബനാഥന്റെ പേര്
* മൊബൈൽ നമ്പർ
* ഇമെയിൽ വിലാസം

വിവരങ്ങൾ നൽകിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന O.T.P നൽകി ലോഗിൻ സ്‌ഥിരീകരിക്കുക

*🍄ഘട്ടം 3:*

*ലൊക്കേഷൻ സേവ് ചെയുക (Geo-Tagging)*

* നിങ്ങളുടെ ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകുക.

* സ്ക്രീനിൽ തെളിയുന്ന ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ സ്വന്തം വീട് കണ്ടെത്തുക.

* വീടിന് കൃത്യം മുകളിലായി 'റെഡ് മാർക്കർ' (Red Marker) സ്‌ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യുക

*🍄ഘട്ടം 4:*

വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക

* ലൊക്കേഷൻ സ്‌ഥിരീകരിച്ച ശേഷം സ്ക്രീനിൽ വരുന്ന ചോദ്യാവലി പൂരിപ്പിക്കുക.

* വീടിന്റെ അവസ്‌ഥ, കുടിവെള്ളം, വാഹനം, ഇന്റർനെറ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള 33-ഓളം ചോദ്യങ്ങളാകും ഉണ്ടാവുക.

* കൃത്യമായ വിവരങ്ങൾ നൽകി ഫോം 'സബ്‌മിറ്റ്' (Submit) ചെയ്യുക

*🍄ഘട്ടം 5:*

SE ID സൂക്ഷിച്ചുവെക്കുക!

* അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ 11 അക്കങ്ങളുള്ള ഒരു എസ്. ഇ. ഐ.ഡി (SE ID) നിങ്ങൾക്ക് ലഭിക്കും.

* ഈ നമ്പർ മൊബൈൽ എസ്. എം. എസ് (SMS) ആയും ഇമെയിലായും ലഭിക്കുന്നതാണ്.

* ജൂലൈ മാസത്തിൽ സെൻസസ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ ഈ നമ്പർ മാത്രം അവർക്ക് കൈമാറുക

*🍄ഘട്ടം 6:*

തീയതികൾ മറക്കാതിരിക്കുക!

* സ്വയം വിവരങ്ങൾ നൽകാൻ: ഈ മാസം 16 മുതൽ 30 വരെ.

* ഉദ്യോഗസ്‌ഥർ വീടുകളിലെത്തുന്നത്: ജൂലൈ 1 മുതൽ 31 വരെ.

#കേരള #സെൻസസ്

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when നമ്മുടെ തിരുവനന്തപുരം Trivians posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category