Kumily News

Kumily News വാർത്തകൾ വേഗത്തിൽ
(1)

16-കാരിയുടെ ആത്മഹത്യ: ഒളിൽ കഴിഞ്ഞിരുന്ന അമ്മയുടെ സുഹൃത്ത് കൊച്ചിയിൽ പിടിയിൽകുമളി: പതിനാറുകാരിയായ പ്ലസ്‌ടു വിദ്യാർത്ഥിനി ...
08/09/2026

16-കാരിയുടെ ആത്മഹത്യ: ഒളിൽ കഴിഞ്ഞിരുന്ന അമ്മയുടെ സുഹൃത്ത് കൊച്ചിയിൽ പിടിയിൽ

കുമളി: പതിനാറുകാരിയായ പ്ലസ്‌ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പോലീസ് പിടികൂടി പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ കൊല്ലംപട്ട സ്വദേശി അരിക്കുഴിക്കൽ വീട്ടിൽ ഗോഡ്സണെയാണ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് കുമളി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ നാടകീയമായ നീക്കം.കഴിഞ്ഞ ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലുമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ അച്ഛനുമായി വേർപിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്സണൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടിൽ വെച്ചുണ്ടായ കടുത്ത മാനസിക-ശാരീരിക പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.കേസിൽ ഗോഡ്സണെ പ്രതി ചേർത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇടുക്കി എസ്.പി. ഡോ. എ. നസീം, പീരുമേട് ഡിവൈ.എസ്.പി. ഷിജു പി.എസ്. എന്നിവരുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.തുടർന്ന് മൊബൈൽ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും ഉപയോഗിച്ച് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതും വലയിലാക്കിയതും. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ ജെയൻ പി., എസ്.ഐമാരായ അനൂപ് എം.ജി., സുബൈർ, ജൂനിയർ എസ്.ഐ ജോഫി ജോൺ, എസ്.സി.പി.ഒമാരായ ഷിജുമോൻ, സലീൽ രവി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15-ന് പോക്സോ നിയമപ്രകാരം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

08/09/2026

മുരിക്കുടി–വിശ്വനാദപുരത്ത് ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങൾ; അടിയന്തര പരിശോധന വേണമെന്ന് ആവശ്യം

മുരിക്കുടി (വിശ്വനാദപുരം): 14 വയസ്സുള്ള ബാലന് ഓട്ടോ ഡ്രൈവർ മദ്യം വാങ്ങി നൽകിയെന്ന പരാതിക്ക് പിന്നാലെ പ്രദേശത്തെ ഓട്ടോറിക്ഷാ സർവീസുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന ആവശ്യപ്പെട്ട് നാട്ടുകാരിൽ നിന്ന് ആവശ്യം ഉയരുന്നു.

കുട്ടിയുടെ കൈയിൽ നിന്നുള്ള പണം വാങ്ങി ഓട്ടോ ഡ്രൈവർ മദ്യം വാങ്ങി നൽകിയെന്നും തുടർന്ന് കുട്ടി മദ്യം കഴിച്ചെന്നും ആരോപണമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം ലഭ്യമാക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇതിനൊപ്പം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ, സാധുവായ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ആവശ്യമായ പെർമിറ്റുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എന്നിവയുണ്ടോയെന്നും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രദേശത്ത് പകൽ സമയത്തുപോലും ചില ഓട്ടോ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായി നാട്ടുകാരിൽ നിന്ന് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, പോലീസ്–മോട്ടോർ വാഹന വകുപ്പ് സംയുക്തമായി പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. ആരോപണങ്ങൾ ശരിയാണോ എന്ന് കണ്ടെത്താൻ അപ്രതീക്ഷിത പരിശോധനകളും ബ്രത്ത് അനലൈസർ പരിശോധനകളും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

കുട്ടികളുടെ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും പ്രധാന ചോദ്യം

ഒരു ഭാഗത്ത് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം വാങ്ങി നൽകുന്ന സംഭവവും മറുവശത്ത് വാഹനങ്ങളുടെ fitness, insurance, permit എന്നിവ സംബന്ധിച്ച സംശയങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതികളും ഉയരുമ്പോൾ, മുരിക്കുടി–വിശ്വനാദപുരം മേഖലയിലെ ഓട്ടോറിക്ഷകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തേണ്ട സമയമാണിതെന്ന അഭിപ്രായമാണ് ഉയരുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി:

* ഓട്ടോറിക്ഷകളുടെ Fitness Certificate പരിശോധിക്കുക
* സാധുവായ Insurance ഉണ്ടോ എന്ന് പരിശോധിക്കുക
* Permit, Tax, Registration എന്നിവ പരിശോധിക്കുക
* ഡ്രൈവർമാരുടെ Driving Licence പരിശോധിക്കുക
* മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് Breath Analyser പരിശോധന നടത്തുക
* പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം ലഭ്യമാക്കുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുക
* നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക

എന്നിവയാണ് നാട്ടുകാരുടെ ആവശ്യം.

ഇത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുള്ള ആരോപണമല്ല; യാത്രക്കാരുടെയും കുട്ടികളുടെയും പൊതുസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ബന്ധപ്പെട്ട പോലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ് അധികൃതർ അടിയന്തരമായി അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.

ശ്രീ. ജോസ് കുറ്റ്യാനിയുടെ വേർപാടിൽ അനുശോചനം ആദരാഞ്ജലികൾ... 🖤ഇടുക്കിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ദീപശിഖയും കർഷകരുടെയും ...
07/09/2026

ശ്രീ. ജോസ് കുറ്റ്യാനിയുടെ വേർപാടിൽ അനുശോചനം

ആദരാഞ്ജലികൾ... 🖤

ഇടുക്കിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ദീപശിഖയും കർഷകരുടെയും സാധാരണക്കാരുടെയും പ്രിയങ്കരനായ ജനനായകനുമായിരുന്ന
മുൻ എം.എൽ.എയും പ്രഥമ ഡി.സി.സി പ്രസിഡന്റുമായിരുന്ന ശ്രീ. ജോസ് കുറ്റ്യാനിക്ക് പ്രണാമം.
ഹൈറേഞ്ചിന്റെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, കോൺഗ്രസ് പാർട്ടിക്ക് ഇടുക്കിയിൽ ശക്തമായ അടിത്തറ പാകിയ വീറുറ്റ സംഘാടകനായിരുന്നു അദ്ദേഹം. കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയർത്തിയ ആ വലിയ നേതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആഴത്തിലുള്ള ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ വിങ്ങുന്ന കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ആദരാഞ്ജലികൾ! 💐

05/09/2026

പീരുമേട് തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപെടുത്ത ണമെന്നും ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാളെ വണ്ടിപെരിയാറിൽ ഏകദിന ഉപവാസ സമരം നടത്തുന്നു.

ആദരാഞ്ജലികൾ
05/09/2026

ആദരാഞ്ജലികൾ

04/09/2026

കുമളിയിൽ നടന്ന
ശ്രീകൃഷ്ണ ജയന്തി മഹാശോഭാ യാത്രയിൽ നിന്നും...!

04/09/2026

*കുമളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭാ യാത്രയിൽ നിന്നും....*

വണ്ടിപ്പെരിയാർ കേസ്: പുനരന്വേഷണവും സ്പെഷ്യൽ പ്രോസിക്യൂട്ടറേയും ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിക...
04/09/2026

വണ്ടിപ്പെരിയാർ കേസ്: പുനരന്വേഷണവും സ്പെഷ്യൽ പ്രോസിക്യൂട്ടറേയും ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കുമളി : വണ്ടിപ്പെരിയാർ ചുരക്കുളത്ത് ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നീതി തേടിയുള്ള മാതാപിതാക്കളുടെ പോരാട്ടം തുടരുന്നു. കേസിൽ പുനരന്വേഷണം നടത്തണമെന്നും ഹൈക്കോടതിയിലെ അപ്പീൽ നടപടികൾക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സങ്കടങ്ങൾ ബോധിപ്പിച്ചത്.2021 ജൂൺ 30-നാണ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ലയത്തിൽ വച്ച് ആറു വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായിരുന്ന അർജുനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ആദ്യഘട്ടത്തിലെ പോലീസ് അന്വേഷണത്തിലും തെളിവുശേഖരണത്തിലും ഉണ്ടായ ഗുരുതരമായ വീഴ്ചകളാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് വ്യാപകവിമർശനമുയർന്നിരുന്നു.
കീഴ്ക്കോടതി വിധിക്കെതിരെ നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ അപാകതകൾ പരിഹരിക്കാൻ മിടുക്കനായ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് പ്രധാന ആവശ്യം. മുഖ്യമന്ത്രിയിൽ നിന്നും അനുകൂലമായ നടപടിയുണ്ടാകുമെന്നും തങ്ങളുടെ മകൾക്ക് ഒടുവിൽ നീതി ലഭിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.

*ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം**നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കും- മന്ത്രി രമേശ് ചെന്നിത്തല*പുതി...
03/09/2026

*ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം*

*നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കും- മന്ത്രി രമേശ് ചെന്നിത്തല*

പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് - തൂഫാന്‍ ജാഗരണ്‍ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാര്‍ക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാര്‍ക്ക് അറിയാം.
അതിനാല്‍ പോലീസിന്റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം
കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. പോലീസ് ഡോഗ് സ്‌ക്വാഡിന് ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കി വരികയാണ്. ലഹരി വ്യാപനത്തിന്റെ നൂതന വഴികള്‍ തടയാന്‍ പോലീസ് പുതിയ സംവിധാനം ആവിഷ്‌കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി 'ഓപ്പറേഷന്‍ തൂഫാന്‍' മാറി.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമോ നിയമ പ്രശ്‌നമോ അല്ല. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേരളാ പോലീസിന് മാത്രമല്ലെന്നും ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

തൂഫാന്റെ മറ്റൊരു മുഖമായ തൂഫാന്‍ ജാഗരണാണ് ഇപ്പോള്‍ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്‌നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതില്‍ നിന്ന് മോചിപ്പിക്കുകയാണ് തൂഫാന്‍ ജാഗരണിന്റെ ലക്ഷ്യം. കുടുംബങ്ങളിലും കോളേജുകളിലും സ്‌കൂളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാന്‍ അയല്‍ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചു. ഓരോ മുഖ്യമന്ത്രിമാരെയും നേരിട്ടു കണ്ടു. കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ കണ്ടു. ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടന്‍ കാണും. അയല്‍ സംസ്ഥാനങ്ങളുടെ സഹായത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ ഇപ്പോള്‍ പിടിക്കാന്‍ കഴിയുന്നുണ്ട്.

പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ ഇഡി റെയ്ഡും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ മൊത്തം 662 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 717 പേരെ പ്രതികളാക്കി. 39.28 കിലോ കഞ്ചാവ് പിടിച്ചു. 30.912 ഗ്രാം എംഡിഎംഎ പിടിച്ചു. 113.21 ഗ്രാം ഹാഷിഷ് ഓയില്‍, 135
കഞ്ചാവ് ചെടി എന്നിവ പിടിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൊത്തം 10,748 പേരെ അറസ്റ്റ് ചെയ്തു. ഒന്‍പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 കോടി രൂപയുടെ വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചു.
പദ്ധതിയുടെ ഭാഗമായി ലഹരിക്ക് അടിമയായ 170-ഓളം ആളുകളെ ഇപ്പോള്‍ പോലീസ് ചികിത്സിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചിട്ടുള്ള
51 വില്ലേജുകള്‍ 28 വില്ലേജായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വനത്തില്‍ മാത്രമായി ഇഎസ്എ ചുരുക്കും.
ഭൂപതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍മ്മാണ നിരോധന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടുക്കി സന്ദര്‍ശിക്കും. ഇടുക്കിയുടെ അതിജീവനത്തിന് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ വയോധികനെ ആത്മഹത്യയില്‍ നിന്നു തടഞ്ഞ ഇടുക്കി സ്റ്റേഷനിലെ എസ് എച്ച് ഒ ബിബിന്‍ ടി.ബി.യെ മന്ത്രി ആദരിച്ചു.

ജനങ്ങള്‍ നെഞ്ചിലേറ്റിയ പദ്ധതിയാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റോയ് കെ പൗലോസ് എം എല്‍ എ പറഞ്ഞു. ലഹരിയുടെ ഉറവിടം തേടിയാണ് ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ലഹരിക്കെതിരായ കൊടുങ്കാറ്റായി ഓപ്പറേഷന്‍ തൂഫാന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ കര്‍മ പരിപാടിയാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലങ്ങളിലുള്ള ലഹരി മാഫിയകളിലേക്കും അന്വേഷണം എത്തുന്നത് ഓപ്പറേഷന്‍ തൂഫാന്റെ ശക്തി വ്യക്തമാക്കുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ് അപു ജോണ്‍ ജോസഫ്, എം.എല്‍.എ മാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു,, എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നാസിം, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള്‍ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍, മുന്‍ എംഎല്‍എ ഇ.എം. അഗസ്തി,കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിജോ പി. ജോര്‍ജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്.പി.സി കേഡറ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് മന്ത്രി തൂഫാന്‍ വാരിയര്‍ ബാഡ്ജ് നല്‍കി. ചടങ്ങിനു മുന്നോടിയായി മന്ത്രി ഓപ്പറേഷന്‍ തൂഫാന്‍ പതാക ഉയര്‍ത്തി.
രാജകുമാരി സെന്‍ട്രല്‍ സ്‌കൂള്‍ അവതരിപ്പിച്ച പ്രയര്‍ ഡാന്‍സും അരങ്ങേറി.

ഫോട്ടോ ക്യാപ്ഷന്‍- ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു

(ഐ.ഡി.കെ.പി.ആര്‍. 20/09/26)

02/09/2026

തേക്കടി❤️

Address

Kumily
685509

Website

Alerts

Be the first to know and let us send you an email when Kumily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kumily News:

Shortcuts

Share